സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കൽ; 56 വയസ്സുകാരൻ പിടിയില്‍

0

കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ നിന്നും സ്ത്രീകളുടെ ചിത്രം ശേഖരിക്കുകയും അവ അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 56 വയസ്സുകാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് സംഭവത്തിൽ തെന്മല പൊലീസ് പിടികൂടിയത്.

കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.

വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് ഇയാളുടെ വിനോദമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നവരെല്ലാം ആന്റണിയുടെ അശ്ലീല പ്രചാരണത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here