ബുഷറ ഒരു കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്; ജംഷീദും അബ്ദുൽ ഷാമിലും സ്വർണം ഒളിപ്പിച്ചത് ശരീരത്തിലും; വിമാനത്തിനുള്ളിലും ഉപേക്ഷിക്കപ്പെ‌ട്ട സ്വർണം; കരിപ്പൂരിൽ വൻ സ്വർണവേട്ട

0

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് ഇന്ന് വെളുപ്പിന് പിടികൂടിയത് മൂന്നു കിലോയിലേറെ സ്വർണ്ണം. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും. 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ, 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവരാണ് പിടിയിലായത്.

ബുഷറ നാല് കുട്ടികളുമായാണ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയത്. ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here