തൃത്താല മുൻ എം എൽ എ വി ടി ബല്‍റാമുമായി അകല്‍ച്ചയിലെന്ന പ്രചാരണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

0

തൃത്താല മുൻ എം എൽ എ വി ടി ബല്‍റാമുമായി അകല്‍ച്ചയിലെന്ന പ്രചാരണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. വി ടി ബല്‍റാമിനോട് വ്യക്തിപരമായ അകല്‍ച്ചയിലാണെന്ന പ്രചാരണം തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നാണ് വിഷയത്തിൽ അദ്ദേഹത്തിന്റെ മറുപടി.

‘വി ടി ബല്‍റാമിനോട് എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നത് തീര്‍ത്തും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രചാരണമാണ്. ഇതിനായി രണ്ട് ഉദാഹരണങ്ങള്‍ പറയാം. വി ടി ബല്‍റാം എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൃത്താല ഗവണ്‍മെന്റ് കോളജിലെ കെട്ടിടം ഉദ്ഘാടനത്തിന് വി ടി ബല്‍റാമിനെ ക്ഷണിച്ചത് ഞാനാണ്. ഞാന്‍ വരണോ എന്ന് ബല്‍റാം ചോദിച്ചപ്പോള്‍ തീര്‍ച്ചയായും വരണമെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് സ്റ്റേജില്‍ മുന്‍നിരയിലുണ്ടായിരുന്നു. ആനക്കരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒരു കെട്ടിടം നിര്‍മിച്ചതും വി ടി ബല്‍റാമിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിക്കാനെത്തിവരോട് ബല്‍റാമിനെ ക്ഷണിക്കണമെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ ഞാനും ബല്‍റാമിനെ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് ഫലകം അനാവരണം ചെയ്തത്. എം ബി രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here