സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി

0

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി(mei hoom moosa teaser).

സൈജു കുറുപ്പ്, സലിംകുമാർ, സുധീർ കരമന,ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ(mei hoom moosa teaser).

കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=250&adk=3637627791&adf=382800552&pi=t.aa~a.2287525332~i.6~rp.4&daaos=1662550690401&w=330&fwrn=7&fwrnh=100&lmt=1662559498&num_ads=1&rafmt=1&armr=3&sem=mc&pwprc=3023322890&psa=1&ad_type=text_image&format=330×250&url=https%3A%2F%2Fmediamangalam.com%2F1090718-mei-hoom-moosa-teaser%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=275&rw=330&rpe=1&resp_fmts=3&sfro=1&wgl=1&fa=27&adsid=ChAI8ILhmAYQoKTkt-_1lLZaEjkAO5CwlTLM_-ttBs8L3pNVwnTJYNdUnSO42zIPc_Cr97VL38pho8vm50HZvhgSv8XvB7CGTDbaYpo&uach=WyJBbmRyb2lkIiwiMTEiLCIiLCJSTVgzMjQyIiwiODcuMC40MjgwLjE0MSIsW10sZmFsc2UsbnVsbCwiIixbXSxmYWxzZV0.&dt=1662559498424&bpp=7&bdt=2261&idt=-M&shv=r20220901&mjsv=m202209010201&ptt=9&saldr=aa&abxe=1&cookie=ID%3D0dca07e32eb9c51e-22f59e4f3bd600a2%3AT%3D1662433571%3ART%3D1662433571%3AS%3DALNI_MY2JlNhUeZEvG-_WaEXW712IwXI-w&gpic=UID%3D00000980ae2e9430%3AT%3D1662433571%3ART%3D1662545546%3AS%3DALNI_MY8l9lG_fiWffMW7DjL56MyEYCIRA&prev_fmts=0x0%2C360x300%2C360x300&nras=4&correlator=5952213100825&frm=20&pv=1&ga_vid=1399054256.1662433571&ga_sid=1662559498&ga_hid=867722601&ga_fc=1&u_tz=330&u_his=1&u_h=800&u_w=360&u_ah=800&u_aw=360&u_cd=24&u_sd=3&dmc=4&adx=15&ady=1856&biw=360&bih=664&scr_x=0&scr_y=0&eid=44759876%2C44759927%2C44759837%2C44767167%2C44772923%2C31067826&oid=2&pvsid=4298522019752173&tmod=2110539480&uas=0&nvt=1&eae=0&fc=1408&brdim=0%2C0%2C0%2C0%2C360%2C0%2C360%2C664%2C360%2C664&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=4&uci=a!4&btvi=2&fsb=1&xpc=83wZhmZWBE&p=https%3A//mediamangalam.com&dtd=178

മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീൻ എന്റർടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

തിരക്കഥ- റൂബേഷ് റെയിൻ, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, സംഗീതം- ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റർ- സൂരജ് ഇ. എസ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗൻ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്‌കർ, അസോസിയേറ്റ് ഡയറക്ടർ- ബോബി, ഷബിൽ, സിന്റോ, സ്റ്റിൽസ്- അജിത് വി ശങ്കർ, ഡിസൈനർ- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സഫി ആയൂർ. സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നു . പി ആർ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here