പഠനത്തിൽ മിടുക്കി, നാടിന്റെ കിങ്ങിണി; അഭിരാമിയുടെ കുടുംബം കടക്കെണിയിലായത് കോവിഡ് കാരണം; ജപ്തിയിൽ സാവകാശം ചോദിയ്ക്കാൻ അച്ഛനും അമ്മയും പോയ സമയത്ത് ഏകമകളുടെ ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

0

കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ വിയോഗം നാടിനെ ആകമാനം വല്ലാതെ തളർത്തിയിരിക്കുകയാണ്. വീടിന്റെ അരുമപുത്രിയും നാടിന്റെ കിങ്ങിണിയുമായ അഭിരാമിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് അവളുടെ ഒരുപിടി നല്ല ഓർമ്മകളെയും സ്വപ്നങ്ങളെയും ഓർത്തെടുക്കുകയാണ് കണ്ണീരിൽ കുതിർന്ന നാട്.

പഠിക്കാൻ മിടുക്കിയായിരുന്നു അഭിരാമി , നല്ലസ്വഭാവം, അഭിരാമിയെക്കുറിച്ചു പറഞ്ഞ് അയൽവാസികൾ കരയുന്നു. പതാരം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ കംപ്യൂട്ടർ സയൻസ് ബിരുദത്തിന് ചേർന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജിൽ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി തിങ്കളാഴ്ച രാത്രി വീട്ടിൽ എത്തിയതാണ്.

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാൽ നാണക്കേടാകുമെന്നത് കുട്ടിയെ വല്ലാതെ തളർത്തിയിരുന്നു. നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിൻറെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജിത്കുമാറിൻറെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അഭിരാമിയെ കണ്ടെത്തിയത്.

കോവിഡാണ് എല്ലാം താറുമാറാക്കിയത്; ”കോവിഡ് വന്നതാണ് ഞങ്ങളുടെയെല്ലാം ജീവിതം ഇങ്ങനെ കടക്കെണിയിലാക്കിയത്.” നാട്ടുകാരും അയൽവാസികളും പറയുന്നുണ്ടായിരുന്നു അത്. എല്ലാവർക്കും കടമുണ്ട്. കുറേശ്ശെ വീട്ടിക്കൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു എല്ലാവരും. എന്നാൽ അതിങ്ങനെ കൂടിക്കൂടി ജപ്തിയിലെത്തി എന്നതാണ് ബാക്കിപത്രം-അയൽവാസിയും സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗവുമായ സജീവ് പറഞ്ഞു. ഈ വീട്ടിലാണെങ്കിൽ മോളൊഴികെ എല്ലാവർക്കും ഓരോ അസുഖവും അപകടവുമൊക്കെയായി കടഭാരം കൂടി. ശശിധരൻ ആചാരി നല്ലൊരു ക്ഷീരകർഷകനായിരുന്നു. എന്നാൽ പാൽകൊടുത്തു വരുംവഴി അപകടത്തിൽപ്പെട്ട് കിടപ്പിലാവുകയായിരുന്നു. അമ്മ ശാലിനിക്കും തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്‌നമുണ്ടായി ചികിത്സിക്കേണ്ടതായി വന്നു.

മകളുടെ വിയോഗ വാർത്ത അറിഞ്ഞ് വിലപിക്കുന്ന അമ്മ ശാലിനിയും ബന്ധുക്കളും ”കണ്ടില്ലേ, അടുത്ത വീട്ടിലെ മുറിയിൽനിന്ന് കരച്ചിൽ ഉയരുന്നത്.” അയൽവാസിയായ പ്രസന്നൻ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ വരാന്തയിലിരുന്ന് ഒരു വയോധികൻ നെഞ്ചത്തടിച്ച് എന്തൊക്കെയോ പറഞ്ഞുകരയുന്നു. പൊന്നുണ്ണീ എന്നു വിളിച്ചാണയാൾ കരയുന്നത്. തൊട്ടയൽവാസിയായ ഷംസുദ്ദീൻ. അദ്ദേഹത്തിന് പെൺമക്കളില്ല. കിങ്ങിണിയെ കുഞ്ഞുന്നാൾമുതലേ എടുത്തുവളർത്തിയ കൂട്ടത്തിലാണ്. ആ വീട്ടിലെ അംഗങ്ങളെല്ലാം അകത്ത് കരഞ്ഞുതളർന്ന അമ്മ ശാലിനിക്ക് ചുറ്റുമുണ്ട്. ഫോണിൽ ആരോടൊക്കെയോ സങ്കടംപറഞ്ഞ് ആശ്വാസം കണ്ടെത്തുന്നവർ.

കട്ടിലിൽക്കിടന്ന് എന്റെ മോളെ തായോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കരയുന്ന അമ്മൂമ്മ ശാന്ത. പുറത്തെ മുറിയിൽ അപ്പൂപ്പൻ ശശിധരൻ ആചാരിയുടെ നെഞ്ചും പുറവും തടവിക്കൊണ്ടിരിക്കുകയാണ് അയൽവാസി. അച്ഛൻ അജികുമാർ കോലായിൽ തളർന്നിരിക്കുകയാണ്. ഒരു ജപ്തി ബോർഡ് ഉയർത്തിയ അപമാനത്തിന്റെയും അത് ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു നാടിനെയാകെ സങ്കടക്കടലിൽ ആഴ്ത്തിയതിന്റെയും ചിത്രം. ജാതിമതഭേദമില്ലാതെ എല്ലാവരും വളരെ സഹകരണത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ജപ്തി ബോർഡ് തൂക്കാൻ വന്ന ഉദ്യോഗസ്ഥരോട് അയൽവാസികൾതന്നെ വിവരിച്ചതാണ്, ആ വീട്ടിലെ സാഹചര്യങ്ങളെല്ലാം.

പഠിക്കാൻ മിടുക്കിയായിരുന്നു അഭിരാമി , നല്ലസ്വഭാവം, അഭിരാമിയെക്കുറിച്ചു പറഞ്ഞ് അയൽവാസികൾ കരയുന്നു. പതാരം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ കംപ്യൂട്ടർ സയൻസ് ബിരുദത്തിന് ചേർന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജിൽ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി തിങ്കളാഴ്ച രാത്രി വീട്ടിൽ എത്തിയതാണ്.

ജപ്തി നോട്ടീസ് പതിപ്പിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും. സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്തെന്നു ബോധ്യപ്പെടുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് പറഞ്ഞു. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഭിരാമിയുടെ മരണത്തിൽ വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here