നടന്നുപോകുന്നതിനിടെ റോഡിലെ ഓട ഇടിഞ്ഞുതാഴന്നു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ന്യുഡല്‍ഹി: നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡ് ഇടിഞ്ഞുതാഴ്ന്ന് അഗാധ ഗര്‍ത്തമുണ്ടാകുക. അതില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടാല്‍ ഭാഗ്യമെന്ന് പറയും. ഈ ആഴ്ചയില്‍ അത്തരത്തില്‍ രക്ഷപ്പെട്ട ഒരു ഭാഗ്യവാനെ പരിചയപ്പെടുകയാണ്. വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയാണ് ആ ഭാഗ്യവാന്റെ ദൃശ്യം പുറത്തുവിട്ടത്.

നടന്നുപോകുന്നതിനിടെ റോഡ് സൈഡിലെ കടയിലേക്ക് യുവാവ് കയറുകയും റോഡ് ഇടിഞ്ഞുവീഴുകയും ഒരുമിച്ചായിരുന്നു. റോഡില്‍ നിന്ന് കാല്‍ പിന്‍വലിക്കുന്നതിനു മുന്‍പായിരുന്നു ഈ അപകടം. കടയിലെ സിസിടിവിയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യം ലഭിച്ചത്. ‘പ്രപഞ്ചം എന്ത് സന്ദേശമാണ് ഈ യുവാവിന് നല്‍കിയതെന്ന് കണക്കുകൂട്ടുകയാണെന്നായിരുന്നു’ മഹീന്ദ്രയുടെ ട്വീറ്റ്.
ഇന്നലെയാണ് ഈ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here