വയനാട് ജനവാസ കേന്ദ്രത്തിൽ കടുവ സാന്നിധ്യം; നാട്ടുക്കാർ പരിഭ്രാന്തിയിൽ

0

വയനാട്: വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവ ശല്യം മൂലം പൊറുതിമുട്ടി ജനങ്ങൾ. ഇന്ന് പുലർ‍ച്ചെയാണ് മൈലമ്പാടിയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ആശങ്കയിലായത്.

പ്രദേശത്തുള്ള നെരവത്ത് ബിനുവിന്റെ വീട്ടിലെ സിസിടിവി ക്യാമറയിൽ കടുവയുടെ ദൃശ്യം പത്തിഞ്ഞതോടെ ആശങ്കയിലാണ് നാട്ടുകാർ.വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിരുന്നു.

എന്നാൽ നേരത്തെയും കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥപിച്ചെങ്കിലും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് തുടർ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് കടുവ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചതാണ്. ഇവിടെ നിന്നാകാം പ്രദേശത്തേക്ക് കടുവയെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
വാകേരിയിലെ എസ്റ്റേറ്റിൽ നിന്ന് 14 വയസ് പ്രായമുള്ള കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here