വാടകവീട്ടില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

0

കൊച്ചി: കൊച്ചിയിൽ മൂന്ന് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ. അഞ്ച് ഗ്രാം എം.ഡി.എം.എ.യുമായി യുവാക്കളെ കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്‍ പിടിച്ചത്. കങ്ങരപ്പടി സ്‌കൂളിനു സമീപമുള്ള ഒരു വാടക വീട്ടില്‍നിന്നാണ് എം.ഡി.എം.എ. യുമായി പ്രതികളെ പിടികൂടിയത്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കളത്തില്‍ പറമ്പില്‍വീട്ടില്‍ കൃഷ്ണ കെ. (22), ഇടപ്പള്ളി മദര്‍ തെരേസ റോഡില്‍ വിജയ് കൃഷ്ണന്‍ (23), കളമശ്ശേരി കുളത്തില്‍ പറമ്പില്‍ വീട്ടില്‍ ജോയല്‍ സ്റ്റീഫന്‍ (24) എന്നിവരെയാണ് സിറ്റി നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം പിടികൂടിയത്.

കളമശ്ശേരി, എച്ച്.എം.ടി. ജങ്ഷന്‍, കങ്ങരപ്പടി ഭാഗങ്ങളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇത് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. െബംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here