കെഎസ്ആർടിസിക്ക് സർക്കാർ അടിയന്തരമായി പണം നൽകണം; 103 കോടി നൽകാൻ ഹൈക്കോടതി നിർദേശം

0

കെഎസ്ആർടിസിക്ക് സർക്കാർ അടിയന്തരമായി പണം നൽകണമെന്ന് ഹൈക്കോടതി. 103 കോടി നൽകാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ശമ്പളം നൽകാൻ നിവർത്തിയില്ലെന്ന കെഎസ്ആർടിസി സത്യവാംങ്മൂലത്തിലാണ് നിർദ്ദേശം. സെറ്റപ്റ്റംബർ 1 ന് മുൻപ് പണം നൽകണം. ജൂലൈ ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാൻ ആണ് നിർദ്ദേശം

അതേസമയം സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here