വിവധ സർക്കാർ വകുപ്പുകളിലേക്കായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് അസം സർക്കാർ

0

 
ദിസ്പൂർ: വിവധ സർക്കാർ വകുപ്പുകളിലേക്കായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് അസം സർക്കാർ. 27,000 തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്ന സമയങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ് തടസ്സപ്പെടുത്തിയത്. സേവനങ്ങൾ നാല് മണിക്കൂർ നിർത്തിവെക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

ഗ്രേഡ്-3, ഗ്രേഡ്-4 തസ്തികകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഇന്നാണ് നടക്കുന്നത്. ‌14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. പരീക്ഷകൾ നടക്കുന്ന ജില്ലകളിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകില്ലെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here