കെ എസ് ആർ ടി സി ബസിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്ക്

0

കൊച്ചി: ആലുവയിൽ കെ എസ് ആർ ടി സി ബസിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെ ആലുവയ്ക്കടുത്ത് മുട്ടം തൈക്കാവിലാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആലുവയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കെ എസ് ആർ ടി സി ബസ് മുന്നിൽ പോകുകയായിരുന്ന കണ്ടെയിനർ ലോറിയിലാണ് ആദ്യം ഇടിച്ചത്. ഈ സമയം മറ്റൊരു കണ്ടെയിനർ ലോറി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി.

ചന്ദനത്തിന്റെ സു​ഗന്ധവും ശർക്കരയുടെ മധുരവുമുള്ള നാട്

മൂന്നാറിൽ പോകുന്നവർ അയൽവാസിയായ മറയൂർ സന്ദർശിക്കാതെ മടങ്ങരുത്. മൂന്നാറിൽ നിന്ന് അമ്പതിനടുത്ത് കിലോമീറ്റർ കാന്തല്ലൂർ റൂട്ടിൽ സഞ്ചരിച്ചാൽ മറയൂരിലെത്താം. കേരളത്തിൽ അവശേഷിക്കുന്ന ചന്ദനമരങ്ങളുടെ നാടെന്നതാണ് മറയൂരിന്റെ ഖ്യാതിയെന്നു കരുതുന്നെങ്കിൽ ഉത്തരം ഭാഗികമായി മാത്രം ശരിയാണ്. അവശേഷിക്കുന്ന നാടൻ മധുരത്തിന്റെ നാടുകൂടിയാണിത്.

മൂന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ഉദുമൽപ്പേട്ടിലേക്കുള്ള റോഡിൽ 40 കിലോമീറ്റർ സഞ്ചരിച്ചാൽ ശർക്കരയുടേയും ചന്ദനക്കാടുകളുടേയും നാടായ മറയൂരിലെത്താം. മറയൂരിലേക്കുള്ള യാത്രയിലുടനീളം നിരവധി മനോഹര കാഴ്ച്ചകൾ കാണാനുണ്ട്. ഈ കാഴ്ച്ചകൾ കണ്ട് ആസ്വദിച്ചു വേണം മറയൂരിലെത്താൻ. ഇതിന് പുറമെ ചരിത്രത്തിന്റെ ചില ശേഷിപ്പുകളും കാണാനാകും.

നാലു വശത്തും മലകൾ തലയുയർത്തി നിൽക്കുന്ന ഒരു മേഖലയാണ് മറയൂർ. കാന്തല്ലൂർ മലയുടെ താഴ്‌വാരം ഇവിടെ നിന്ന് കാണാം. കാന്തല്ലൂർ മലയുടെ മുകളിൽ കാന്തല്ലൂർ ഗ്രാമം സ്ഥിതി ചെയ്യുന്നു. മറ്റ് ഗ്രാമങ്ങൾ അതിന്റെ താഴെയായാണ്. കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും കാന്തല്ലൂർ ഗ്രാമത്തിന്റെ താഴ്‌വാരത്താണ്. കൊട്ടകുടി ഗ്രാമം സ്ഥിതി ചെയ്യുന്നത് കാന്തല്ലൂർ മലയുടെ അപ്പുറത്താണ്. മൂന്നാർ പോലെ തന്നെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് മറയൂരിനുമുള്ളത്.

കരിമ്പിന്റെ വിത്തുമുതൽ ശർക്കരവരെയെല്ലാം ഉൽപാദിപ്പിക്കുന്ന നാടാണ് മറയൂർ. കേരളത്തിലെ ഏറ്റവും മികച്ചതെന്നു പണ്ടേ പേരുകേട്ട മറയൂർ ശർക്കരയെ കാണേണ്ട കാര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തൂ. ഇന്നു വിപണിയിൽ കിട്ടുന്ന വെല്ലത്തിനും ശർക്കരയ്ക്കും പുളിരസവും ഉപ്പുരസവും മുന്നിൽ നിൽക്കുന്നുവെങ്കിൽ മറയൂർ ശർക്കരയ്ക്കു മധുരം മാത്രമാണുള്ളത്. അതിനാലാണ് ഒരു കാലത്ത് പ്രഭുകുടുംബങ്ങളിലും പ്രശസ്ത ക്ഷേത്രങ്ങളിലും മറയൂർ ശർക്കര മാത്രം ഉപയോഗിച്ചിരുന്നത്.

തിളച്ചു കുറുകിയ കരിമ്പിൻപാനി വെറും കൈകൊണ്ടുരുട്ടിയാണ് മറയൂരിന്റെ സ്വന്തം ശർക്കര തയ്യാറാക്കുന്നത്. കൈ കൊണ്ട് ഉരുട്ടിയുണ്ടാക്കുന്നതിന്റെ അടയാളമായി ഓരോ ശർക്കരയുണ്ടയിലും തൊഴിലാളിയുടെ വിരൽപ്പാടുകൾ പതിഞ്ഞിരിക്കും. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കരിമ്പിൽ നിന്നും ഉൽപാദിപ്പിക്കുന്നതിനാലാണ് മറയൂരിലെ ശർക്കരയ്ക്ക് ഇത്രയധികം മധുരം വരുന്നത്. പോരെങ്കിൽ നാടൻ കരിമ്പിനങ്ങൾ തന്നെയാണ് ഇന്നും ഇവിടെ കൃഷിചെയ്തു പോരുന്നത്. അവയുടെ നടീൽ വസ്തുക്കളും കർഷകർ തന്നെ തയ്യാറാക്കുന്നത്.

ശർക്കരയുണ്ടാക്കുന്നതിനായി പുലർച്ചെ അഞ്ചിനു തന്നെ കരിമ്പാലയിൽ സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നു. അതിനുമുമ്പുള്ള ഏതാനും ദിവസം വെട്ടിക്കൊണ്ടുവന്ന കരിമ്പാണ് നിശ്ചിത ദിവസം ആട്ടി ശർക്കരയാക്കുന്നത്. കരിമ്പാട്ടൽ തീരുന്നത് രാത്രി എട്ടിനോ ഒമ്പതിനോ ഒക്കെയാകും. അതായത് കരിമ്പാട്ടുന്ന ദിവസങ്ങളിൽ ഏതു സമയത്തു ചെന്നാലും ശർക്കര നിർമാണം കാണാനും മധുരമൂറുന്ന ശർക്കര വാങ്ങാനും സാധിക്കും.

കരിമ്പ് യന്ത്രവൽക്കൃത റോളറിൽ കയറ്റി ചതച്ച് നീരൂറ്റിയെടുക്കുന്നതാണ് ശർക്കരയുണ്ടാക്കുന്നതിന്റെ ഒന്നാമത്തെ പടി. ഈ നീര് എത്തുന്നത് വലിയൊരു ഡ്രം പോലെയുള്ള പാത്രത്തിലാണ്. ഒരു തവണ കുറുക്കുന്നതിനുള്ള നീരായാൽ അത് വാർപ്പ് പോലെയുള്ള വലിയൊരു പാത്രത്തിലേക്ക് പകരുന്നു. ഇതിലാണ് കരിമ്പിൻ നീര് കുറുക്കി പാനിയാക്കുന്നത്. കൊപ്രയെന്നാണ് ഈ വാർപ്പിന് നാടൻ ഭാഷയിൽ നല്കിയിരിക്കുന്ന പേര്. കൊപ്ര സ്ഥിരമായി അടുപ്പിനുമുകളിലാണ് വച്ചിരിക്കുന്നത്. ആവശ്യാനുസരണം അടുപ്പിൽ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. നീരെടുത്ത ശേഷമുള്ള കരിമ്പിന്റെ ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്.

ഒരിക്കൽ കൊപ്രയിൽ നീരുപകർന്നാൽ പിന്നെ നാലു മണിക്കൂറോളം സമയം തീയെരിച്ചു കൊണ്ടുതന്നെയിരിക്കണം. ഒരാൾ അടുപ്പിൽ തീ ക്രമീകരിക്കുമ്പോൾ മറ്റു സ്ത്രീകൾ ക്രഷറിലേക്ക് കരിമ്പെത്തിക്കുകയോ ക്രഷറിൽ അവ പിഴിയുകയോ ചെയ്യുകയാവും. കരിമ്പിൻ നീര് പാകത്തിനു വറ്റി പാനി കുറുകി വരുന്നതിന് ഇവർക്ക് കൃത്യമായ അളവുണ്ട്. കരിമ്പിൻ നീര് തിളയ്ക്കാൻ തുടങ്ങുമ്പോൾ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും. പിന്നീട് പതയടങ്ങി താഴും. അതിനു ശേഷം കുറുകുന്നതനുസരിച്ച് വീണ്ടും തിളച്ചു പൊങ്ങും. അതും താഴ്ന്നു കഴിയുമ്പോഴാണ് പാനി വേണ്ട കുറുക്കത്തിലെത്തുന്നത്. പാകമായിക്കഴിയുമ്പോൾ ചങ്ങലയുടെ സഹായത്തോടെ കൊപ്ര വലിച്ചുയർത്തി തടികൊണ്ടുള്ള വലിയൊരു മരവിയിലേക്ക് പാനി പകരും. പരന്ന ഈ മരവിയിലെത്തിയാൽ കുറേ സമയം പാനി ഇളക്കിയാറിക്കുന്നതിനുള്ളതാണ്. ഈ മരവിക്ക് നാടൻ ഭാഷയിൽ പറയുന്ന പേര് പണ്ണയെന്ന്. തമിഴുമായി സാമ്യമേറെയുള്ള മറയൂരിലെ ഉപകരണങ്ങളുടെ പേരിനു പോലും ഒരു തമിഴ് ടച്ചുള്ളത് സ്വാഭാവികം.

പാനിയുടെ ചൂട് പാകത്തിന് ആറിയാൽ പിന്നെ എല്ലാവരും ഒത്തുചേർന്ന് ശർക്കര ഉരുട്ടാൻ തുടങ്ങങ്ങും. ആവി പറക്കുന്ന പാനിയാണ്. വെറും കൈകൊണ്ടാണതു വാരിയെടുക്കുന്നത്. നിത്യത്തൊഴിലായതിനാൽ പാനി അവരുടെ കൈകകളെ പൊള്ളിക്കുന്നില്ല. അല്ലെങ്കിൽ ജീവിതാവശ്യങ്ങൾക്കു മുന്നിൽ അവരാരും പൊള്ളൽ അറിയുന്നതേയില്ല. ഉരുളകാക്കിക്കഴിഞ്ഞാൽ അവസാനം അവയിൽ ചെറുതായൊന്ന് അമർത്തും. അഞ്ചു വിരലുകളുടെയും പാട് പതിയുന്നതിനു വേണ്ടിയാണിത്. പരമ്പരാഗതമായി മറയൂർ ശർക്കരയുടെ അടയാളമാണ് അഞ്ചുവിരലുകളുടെയും പാട്.

LEAVE A REPLY

Please enter your comment!
Please enter your name here