ഒരുമിച്ച് വിമാനം പറത്തി അമ്മയും മകളും, ഈ വിമാനത്തിന്റെ ചരിത്രത്തിൽ ആദ്യം

0

യുഎസ്സിൽ ഒരമ്മയും മകളും ഒരുമിച്ച് വിമാനം പറത്തിയതിന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 55 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു അമ്മയും മകളും ഒരുമിച്ച് ഒരേ വിമാനം പറത്തുന്നത്. ക്യാപ്റ്റൻ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസർ കീലി പെറ്റിറ്റുമാണ് ഈ അതുല്യമായ നേട്ടം കൈവരിച്ചത്. ജൂലൈ 23 -ന് ഡെൻവറിൽ നിന്ന് സെന്റ് ലൂയിസിലേക്കുള്ള 3658 നമ്പർ വിമാനത്തിലാണ് ഹോളിയും കീലിയും ഒരുമിച്ച് പറന്നത്.  
‘നൗ ദിസ് ഓൺ’ അവരുടെ ട്വിറ്ററിൽ ഇതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോൾ വൈറലാണ്. വിമാനത്തിലെ യാത്രക്കാരെ ഹോളി പെറ്റിറ്റ് സ്വാഗതം ചെയ്യുകയും ഈ ചരിത്ര നേട്ടം അവരോട് വെളിപ്പെടുത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. “ഇവിടെ വന്നതിന് എല്ലാവർക്കും നന്ദി. ഇത് ഞങ്ങൾക്കും സൗത്ത് വെസ്റ്റ് എയർലൈൻസിനും വളരെ ആവേശകരമായ ഒരു ദിവസമാണ്, വളരെ വിശേഷപ്പെട്ട ദിവസമാണ്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് ഡെക്കിലെ ആദ്യത്തെ അമ്മയും മകളുമാണ് ഞങ്ങൾ” ഹോളി പെറ്റിറ്റ് യാത്രക്കാരോട് പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here