ഇന്‍റര്‍വ്യൂവിന് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി: 26കാരൻ ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

0

ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതായാണ് ബന്ധുക്കൾ പറയുന്നത്. പൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകനാണ്.

Leave a Reply