വാരണാസിയിലെ വസതിയില്‍വച്ച് 2018-ല്‍ ബലാല്‍സംഗം ചെയ്തു;പരാതി നല്‍കിയ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും തീകൊളുത്തി ജീവനൊടുക്കി; ബാലാല്‍സംഗ കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് എം.പി. അതുല്‍ രാജിനെ വാരണാസി കോടതി കുറ്റവിമുക്തനാക്കി

0

ലഖ്‌നൗ: ബാലാല്‍സംഗ കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് എം.പി. അതുല്‍ രാജിനെ വാരണാസി കോടതി കുറ്റവിമുക്തനാക്കി. ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും തീകൊളുത്തി ജീവനൊടുക്കി ഒരുവര്‍ഷം പിന്നിടുമ്പോഴാണിത്.
ഇരയും ആണ്‍സുഹൃത്തും സാമൂഹിക മാധ്യമത്തില്‍ െലെവ് വീഡിയോ ഇട്ടശേഷം സ്വയം തീകൊളുത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ബാലാല്‍സംഗക്കേസില്‍ കുറ്റമുക്തനായെങ്കിലും എം.പി.ക്കെതിരേ തീര്‍പ്പാക്കാത്ത കേസുകള്‍ ബാക്കിയാണ്. അതിനാല്‍ ഉടന്‍ ജയില്‍മോചിതനാകില്ല. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയിലുള്ള ഘോസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റിലാണ് അതുല്‍ രാജ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പിന്നീട് നിയമത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
വാരണാസിയിലെ വസതിയില്‍വച്ച് 2018-ല്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് ഇരുപത്തിനാലുകാരി പോലീസില്‍ പരാതി നല്‍കിയത്. ജയിലില്‍ കഴിയുന്ന എം.പിയും അയാളുടെ ബന്ധുക്കളും പോലീസുമായി ചേര്‍ന്ന് കേസ് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെയും സുഹൃത്തിന്റെയും ആത്മഹത്യ. യാതൊരു നീതിയും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here