കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തെറി വിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്

0

തൊടുപുഴ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തെറി വിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്. തൊടുപുഴ ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു അസഭ്യവർഷം നടത്തിയത്. കാണിച്ചുതരാമെന്ന് ഭീഷണിയും മുഴുക്കി.

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ മണ്ഡലം സെക്രട്ടറി വിമർശനം ഉന്നയിച്ചതാണ് കാരണം.

ബ്ലോക്ക് പ്രസിഡന്റിനെ ഫോണിലൂടെയാണ് ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചത്. അസഭ്യം വിളിച്ച ഡിസിസി പ്രസിഡന്റ് സി പി മാത്യു ബ്ലോക്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാണിച്ചുതരാമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ ഭീഷണി.

ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നൽകാനാണ് മണ്ഡലം പ്രസിഡന്റിന്റെ തീരുമാനം. സിപി മാത്യവിന്റെ ചില പരാമർശങ്ങൾ നേരത്തെയും വിവാദമായിരുന്നു.

Leave a Reply