എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് ; 220 കോടി രൂപ അനുവദിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്

0

തിരുവനന്തപുരം ∙ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ 220 കോടി ഉൾപ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം വിപണി ഇടപെടലിനായാണ് ബാക്കി 180 കോടി രൂപ.

തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന്റെ വില 434 രൂപയാണ്. ലോഡിങ്, കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായി 13 രൂപ (3%) കൂടി ചേർത്ത് ആകെ വില 447 രൂപ. റേഷൻ വ്യാപാരികൾക്കു കമ്മിഷൻ നൽകാൻ തുക നീക്കിവച്ചിട്ടില്ല. മുൻപു കിറ്റുകൾ വിതരണം ചെയ്ത വകയിൽ കുടിശികയായ കമ്മിഷൻ നൽകുന്നതു സംബന്ധിച്ചും ഉത്തരവിറക്കിയില്ല.

കിറ്റിലെ സാധനങ്ങൾ, അളവ്, വില (രൂപ) എന്ന ക്രമത്തിൽ

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം 41 രൂപ

നെയ്യ് (മിൽമ) 50 മില്ലി ഗ്രാം 35 രൂപ

മുളകുപൊടി (ശബരി)( 100 ഗ്രാം 26 രൂപ

മഞ്ഞൾപ്പൊടി (ശബരി) 100 ഗ്രാം 16 രൂപ

ഏലയ്ക്ക 20 ഗ്രാം 26 രൂപ

വെളിച്ചെണ്ണ (ശബരി)

500 മില്ലി ലീറ്റർ 65 രൂപ

തേയില (ശബരി) 100 ഗ്രാം 32 രൂപ

ശർക്കരവരട്ടി 100 ഗ്രാം 35 രൂപ

ഉണക്കലരി (ചമ്പാപച്ചരി) 500 ഗ്രാം 24 രൂപ

പഞ്ചസാര ഒരു കിലോഗ്രാം 41 രൂപ

ചെറുപയർ 500 ഗ്രാം 45 രൂപ

തുവരപ്പരിപ്പ് 250 ഗ്രാം 25 രൂപ

പൊടി ഉപ്പ് ഒരു കിലോഗ്രാം 11 രൂപ

തുണി സഞ്ചി ഒരെണ്ണം 12 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here