ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന് ക്രൂരമായി മർദ്ദിച്ചു; പിന്നിൽ ആര്‍എസ്എസ്..?

0

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പ്രസിഡന്റുമായ വി അനുപ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ആക്രമണത്തിന് പിന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മണ്ഡേശ്വരത്തു വച്ചായിരുന്നു ആക്രമണം.

പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിതനീക്കമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.പേരൂര്‍ക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ. അമല്‍ ആര്‍, പേരൂര്‍ക്കട ബ്ലോക്ക് പ്രസിഡന്റ് എ നിഖില്‍,പേരൂര്‍ക്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് അര്‍ജ്ജുന്‍ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാര്‍ത്തിക്, നിതിന്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ഗോകുല്‍, ഹരി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

Leave a Reply