സ്കൂട്ടറിൽ ചാരായം കടത്തി; യുവാവ് അറസ്റ്റിൽ

0

കോഴിക്കോട്: സ്‌കൂട്ടറിൽ മൂന്ന് ലിറ്റർ ചാരായം കടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ ചമൽ ചാവടിയിൽ അഭിലാഷ്(36) ആണ് അറസ്റ്റിലായത്. താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി എൻ കെ യും പാർട്ടിയും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെരുമ്പള്ളി-കട്ടിപ്പാറ റോഡിൽ ചമൽ അങ്ങാടിയിലുള്ള കേരള ഗ്രാമീൺ ബാങ്കിന് മുൻവശം വെച്ച് കെ എൽ 57 എൻ 3213 സുസൂക്കി ആക്‌സസ് സ്‌കൂട്ടറിൽ പരിശോധന നടത്തിയപ്പോഴാണ് എക്‌സൈസ് ചാരായം കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻദാസ്, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ ഷാജു.സി ജി, നൗഷീർ ടി വി, ശ്യാംപ്രസാദ്, മനോജ് പി ജെ, വിവേക് എൻ പി എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഭിലാഷിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here