പ്ലസ് വൺ പ്രവേശനം; അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടിയ്ക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസ് വാങ്ങുന്ന സാഹചര്യത്തിൽ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് വകുപ്പ് തീരുമാനം.

പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും പരാതിപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here