ഭർത്താവിന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന നടി മീനയെ കാണാൻ സൗഹൃദ ദിനത്തിൽ കൂട്ടുകാരികളെത്തി

0

ഭർത്താവിന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന നടി മീനയെ കാണാൻ സൗഹൃദ ദിനത്തിൽ കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വസതിയിൽ ഒത്തുകൂടിയത്.

കൂട്ടുകാരികൾ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ മീന തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീനയ്ക്ക് കൂട്ടുകാരികളുടെ സാമീപ്യം വലിയ ആശ്വാസമായി മാറി. View this post on Instagram

A post shared by Meena Sagar (@meenasagar16)

കൂട്ടുകാരികൾക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം ആരാധകരും കമന്റുകളിൽ പങ്കുവച്ചു. ‘എപ്പോഴും ഇങ്ങനെ ചിരിയോടെ ഇരിക്കൂ’, ‘ഈ ചിരിയാണ് ഞങ്ങൾക്കു കാണേണ്ടത്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. View this post on Instagram

A post shared by Meena Sagar (@meenasagar16)

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. കോവിഡിന് പിന്നാലെ ഉണ്ടായ ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം.

Leave a Reply