15ാം വിവാഹ വാർഷികത്തിൽ  സന്തോഷം പങ്കുവെച്ച് നടൻ നരേൻ

0

15ാം വിവാഹ വാർഷികത്തിൽ  സന്തോഷം പങ്കുവെച്ച് നടൻ നരേൻ. വീണ്ടും അച്ഛനാവാൻ പോവുകയാണ്. നടൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഭാര്യക്കും മകൾക്കുമൊപ്പമുള്ള  ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തുന്ന വിവരം വെളിപ്പെടുത്തിയത്.
‘ 15ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രധാനപ്പെട്ട ദിവസത്തിൽ, കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു’- നടൻ കുറിച്ചു. നരേനും കുടുംബത്തിനും  ആശംസയുമായി ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
2007ലായിരുന്നു നരേന്റേയും മഞ്ജുവിന്റേയും വിവാഹം. ഇവർക്ക് തന്മയ എന്നൊരു മകളുണ്ട്.
2002 ൽ പുറത്ത് ഇറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെയാണ്   നരേന്റെ സിനിമ  പ്രവേശനം. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവാണ്. കമൽ ഹാസൻ ചിത്രമായ വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയത്. കൈതി 2 ആണ് ഇനി  വരാനുള്ള  ചിത്രം.

Leave a Reply