ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

0

ഭോപ്പാൽ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശുകാരനായ ബദരീപ്രസാദ് മീണയാണ് അറസ്റ്റിലായത്. കടം വീട്ടാനുള്ള പണത്തിനായാണ് ഇയാൾ ഭര്ർയെ കൊലപ്പെടുത്തിയത്. കടം വാങ്ങിയ തുക തിരിച്ചടക്കാൻ കഴിയാതെ വന്നതോട് കൂടി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇയാൾ ഇന്റർനെറ്റിൽ പ്രതിവിധി തേടിയത്. അവിടെ കണ്ട വിഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭാര്യയുടെ പേരിൽ ഇൻഷുറൻസ് എടുത്തശേഷം ആ തുകയ്ക്കായി ഭാര്യയെ കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീണയുടെ ഭാര്യ പൂജ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവർത്തികൾ പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ അണിയറക്കഥ ചുരുളഴിഞ്ഞത്. കടം പെരുകിയതോടെ അതിൽനിന്ന് രക്ഷപ്പെടാൻ വഴി തേടി ഇയാൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതിനായി ഒട്ടേറെ വിഡിയോകളും ഇയാൾ കണ്ടു. ഇതിൽ ചില വിഡിയോകളിൽനിന്ന് പ്രചോദിതനായാണ് ഇയാൾ ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്തശേഷം കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മീണ നൽകിയ പരാതിയിൽ പറയുന്ന നാലു പേരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംശയമുന ഭർത്താവിലേക്കു നീണ്ടത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ സഹായിച്ച ഒരു സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേർ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here