കോട്ടയത്ത് ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ആക്രമണത്തിൽ പരിക്കേറ്റത് പത്തോളം പേർക്ക്

0

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തോളം പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തിരുവല്ലയിലെ പക്ഷി-മൃ​ഗരേ​ഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.തലയോലപ്പറമ്പിലെ മാർക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. ഈ നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.

റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്.ഒരാൾക്ക് മുഖത്താണ് കടിയേറ്റത്. നായ നിരവധി വളർത്തുനായ്ക്കളേയും മൃ​ഗങ്ങളേയും കടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here