ഫ്‌ളാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ

0

കൊച്ചി: ഫ്‌ളാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ. 51കാരനായ പറവൂർ കൈതാരം സ്വദേശി തേവരുപറമ്പിൽ അജീന്ദ്രൻ ആണ് പിടിയിലായത്. എറണാകുളം ചേരാനല്ലൂരിലെ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ ബില്ലിന്റെ ബാക്കി തുക നൽകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഫ്‌ളാറ്റിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയതോടെ അകത്തുകയറി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ സമീപ ഫ്‌ളാറ്റുകളിലുള്ളവർ എത്തുകയും ഇയാളെ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here