മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും യൂത്ത് കോൺഗ്രസ്

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്കു നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ , റിജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം ഭയന്ന് വിളപ്പിൽശാലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയതായും പരാതിയുണ്ട്.

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാണിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറന്പിൽ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. കെ.എസ്. ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ഷാഫി ആഹ്വാനം നൽകിയത്. കരിങ്കൊടി കാണിച്ച എത്രപേരെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്നും ഷാഫി ചോദിച്ചിരുന്നു.

കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി ഷാഫി രംഗത്തുവന്നു. പ്രതിഷേധിക്കുമെന്ന് പറഞ്ഞാൽ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേർക്ക് പ്രതിഷേധിച്ചിരിക്കും- ഷാഫി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here