ലോക പ്രശസ്‌ത ചിത്രകാരന്‍ അച്ചുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

0

ലോക പ്രശസ്‌ത ചിത്രകാരന്‍ അച്ചുതന്‍ കൂടല്ലൂര്‍ (77) അന്തരിച്ചു. സോഡിയം കുറഞ്ഞതിനെ തുടര്‍ന്ന്‌ രണ്ട്‌ ദിവസമായി ചെന്നെയിലെ അശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചെ 3.45ന്‌ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്‌ കൂടല്ലൂരിലെ തറവാട്ടുവളപ്പില്‍ നടക്കും.
ചെൈന്നയില്‍ പി.ഡബ്ല്യു.ഡി. വകുപ്പില്‍നിന്ന്‌ വൊളന്ററി റിട്ടയര്‍മെന്റിന്‌ ശേഷം മുഴുവന്‍ സമയവും ചിത്രകലക്കായി മാറ്റിവയ്‌ക്കുകയായിരുന്നു. ചോളമണ്ഡലിലെ വീട്ടിലായിരുന്നു താമസം. അവിവാഹിതനായിരുന്നു. ഇന്ത്യയിലും വിദേശത്തും അച്ചുതന്‍ കൂടല്ലൂര്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്‌. കൂടല്ലൂര്‍ പരേതനായ എം.ടി. പരമേശ്വരന്‍ നായരുടെയും പരേതയായ പുല്ലാത്ത്‌ പറമ്പില്‍ കല്ലേക്കളം പാറുക്കുട്ടി അമ്മയുടെയും മകനായി 1945ല്‍ ജനിച്ചു. മലമല്‍ക്കാവ്‌ ഗവ. എല്‍.പി. സ്‌കൂള്‍, തൃത്താല ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട്‌ തൃശൂര്‍ മഹാരാജ പോളിടെക്‌നിക്കില്‍നിന്ന്‌ ഡിപ്ലോമക്ക്‌ ശേഷം ചെൈന്നയിലേക്ക്‌ പോയി. തുടര്‍ന്ന്‌ ചെൈന്നയില്‍ പി.ഡബ്ല്യു.ഡി. വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.
1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരം, 1982ല്‍ തമിഴ്‌നാട്‌ ലളിതകലാ അക്കാദമി അവര്‍ഡ്‌, 2017ല്‍ കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്‌ എന്നിവ നേടി. സഹോദരങ്ങള്‍: കുഞ്ഞിലക്ഷ്‌മി (റിട്ട. അധ്യാപിക), വിലാസിനി, പരേതരായ ലീല, ഭാരതി.

LEAVE A REPLY

Please enter your comment!
Please enter your name here