യുക്രെയ്നിൽ നിന്ന് തിരികെയത്തിയ മെഡിക്കൽ വിദ്യാർഥികളെ മറ്റു മെഡിക്കൽ കോളേജുകളിൽ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പർവീണ്‍ പവാർ

0

ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് തിരികെയത്തിയ മെഡിക്കൽ വിദ്യാർഥികളെ മറ്റു മെഡിക്കൽ കോളേജുകളിൽ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പർവീണ്‍ പവാർ. സിപിഐ എംപി ബിനോയ് വിശ്വം പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ഇ​തി​ന് നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. നി​യ​മ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള അ​ധി​കാ​രം യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കു​ന്ന സ​ർ​ക്കാ​രി​ന് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാക്കാ​നാ​വി​ല്ലെ​ന്ന തീ​രു​മാ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് എം​പി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

യു​ദ്ധം പോ​ലു​ള്ള തീ​വ്ര​മാ​യ സം​ഭ​വ​ങ്ങ​ൾ അ​നു​ഭ​വി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. തി​രി​കെ വ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പെ​ട്ട മ​ന്ത്രി അ​വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ളാ​ണ് ന​ൽ​കി​യ​തെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here