തിരുവനന്തപുരം: നെടുമങ്ങാട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. കരകുളം കെൽട്രോൺ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഊരുട്ടമ്പലം സ്വദേശികളായ വിമൽകുമാറും ഷിബുവുമാണ് മരിച്ചത്.
കെട്ടിട നിർമാണത്തിന് വേണ്ടി അടിത്തറ കെട്ടാനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.