ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ്-തുഷാർ മാനെ സഖ്യം സ്വർണം നേടി

0

ചാങ്‌വൻ: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ്-തുഷാർ മാനെ സഖ്യം സ്വർണം നേടി. ഹംഗറിയുടെ എസ്തേർ മെസാരോസ്-ഇസ്തവാൻ പെൻ സഖ്യത്തെ 17-13 എന്ന സ്കോറിന് ഇവർ ഫൈനലിൽ പരാജയപ്പെടുത്തി. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി.

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം മത്സരത്തിൽ ശിവ നർവാൽ- പാലക് നർവാൽ സഖ്യം വെങ്കലം നേടിയതോടെ ലോകകപ്പിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. ഖസഖ്സ്ഥാന്‍റെ ഐറീനാ ലൊക്തിയോനോവ- വലറി റഖിഴാൻ സഖ്യത്തെ 16-0 എന്ന സ്കോറിന് ഇന്ത്യ തകർത്തു.

രണ്ട് സ്വർണവും ഒരു വെങ്കലവുമായി മെഡൽ പട്ടികയിൽ സെർബിയക്ക് പിന്നിൽ രണ്ടാമതാണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here