യാത്രക്കിടെ പുറത്തേക്ക് വീണ മൊബൈൽ ഫോൺ എടുക്കാനായി ട്രെയിൻ നിർത്തി യാത്രക്കാരനെ ഇറക്കി

0

യാത്രക്കിടെ പുറത്തേക്ക് വീണ മൊബൈൽ ഫോൺ എടുക്കാനായി ട്രെയിൻ നിർത്തി യാത്രക്കാരനെ ഇറക്കി. പുണെ-എറണാകുളം 22150 നമ്പർ വണ്ടിയാണ് വ്യാഴാഴ്ച വൈകീട്ട് 7.30ന് ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിനു സമീപം ഒരു മിനിറ്റോളം നിർത്തിയത്.

മൊബൈൽ ഫോൺ വീണ വിവരം യാത്രക്കാരൻ തൊട്ടടുത്ത കോച്ചിലെ ഗാർഡിനെയും ഗാർഡ് എൻജിൻ ഡ്രൈവറെയും അറിയിക്കുകയായിരുന്നു. യാത്രക്കാരൻ ഇറങ്ങിയതോടെ ട്രെയിൻ യാത്ര തുടരുകയും ചെയ്തു.

Leave a Reply