ഉദുമ: ആണി തറച്ച മരവടി കൊണ്ട് തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് സ്വദേശി ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ എം.ഹബീബി (40) നെ മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പത്തിന് പെരുന്നാള്‍ ദിവസം കൂളിക്കുന്ന് ജുമാ മസ്ജിദില്നിന്നും മടങ്ങുമ്പോഴാണ് റഷീദിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉദുമയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.
റഷീദിന്റെ ബന്ധുവായ മുഹമ്മദ് സല്മാന് ഫാരിസിന്റെ പരാതിയില്‍ നേരത്തെ ഹബീബിന്റെ പേരില്‍ കേസെടുത്തിരുന്നു.