അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണാഭരങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

0

കൊച്ചി: അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണാഭരങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. എൻഐഎ കോടതിയാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതിയിലും സ്വപ്ന ഹർജി നൽകിയിരുന്നു.

തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും പണവും തിരികെ നൽകണമെന്ന് സ്വപ്‌ന ഹർജിയിൽ ആവശ്യപ്പെട്ടു. 625 പവൻ സ്വർണം വിവാഹാവശ്യത്തിനായി വാങ്ങിയതാണെന്നും ഇതിൽ 112 പവനാണ് പിടിച്ചെടുത്തതെന്നും സ്വപ്‌ന പറയുന്നു.

നയതന്ത്ര പാഴ്സൽ സ്വർണക്കള്ളക്കടത്ത് കേസിൽ ഒളിവിൽ പോയ സ്വപ്നയെ, ബെംഗളൂരുവിൽനിന്നു പിടികൂടിയ ഘട്ടത്തിലാണ് അവരുടെ പക്കലുണ്ടായിരുന്ന 112 പവൻ സ്വർണവും 65 ലക്ഷം രൂപയും ഡോളറും എൻഐഎ സംഘം പിടിച്ചെടുത്തത്. ഇതു തിരിച്ചുകിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here