സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു.  രാവിലെ  320 രൂപയുടെ വർധനവുണ്ടായിരുന്നു. എന്നാൽ ഉച്ചയായപ്പോൾ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,200 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4775 രൂപയാണ്. രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 20 രൂപയാണ് കുറഞ്ഞത്.  18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്. 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here