വഴിത്തർക്കം പരിഹരിക്കാൻ ചെന്ന മുസ്ലീം ലീഗ് വാർഡ് മെമ്പർ മുണ്ടുപൊക്കി കാണിച്ചു

0

തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കാൻ ചെന്ന മുസ്ലീം ലീഗ് വാർഡ് മെമ്പർ മുണ്ടുപൊക്കി കാണിച്ചു. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് ആയിരുന്നു മെമ്പറുടെ നഗ്നത പ്രദർശനം. ചാവക്കാട് 19 ആം വാർഡ് മെമ്പർ ഫൈസൽ കാനാം പുള്ളിയാണ് വഴിത്തർക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. ഇതിനിടയിലാണ് ഇയാൾ മുണ്ട് പൊക്കി കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ മുണ്ടുമടക്കി കുത്തിയപ്പോൾ അറിയാതെ പൊന്തിപ്പോയതെന്നാണ് വാർഡ് കൗൺസിലർ ഫൈസൽ പറഞ്ഞത്. വഴിത്തർക്കം പരിഹരിക്കാനാണ് സ്ഥലത്ത് എത്തിയതെന്നും ഫൈസൽ വിവരിച്ചു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വഴിത്തർക്കം പരിഹരിക്കാൻ വിളിച്ചയാൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here