ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

0

വയനാട്: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. സുൽത്താൻബത്തേരി പൂമല തൊണ്ടൻമല ടി.എം. ഫിറോസ് ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടാണ് പനമരം പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

മാനന്തവാടിയിൽനിന്ന് ബത്തേരിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർഥിനിക്കുനേരെയായിരുന്നു യുവാവിന്റെ അതിക്രമം. തൊട്ടടുത്ത സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന ഫിറോസ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിദ്യാർഥിനി ഇയാളെ കൈയേറ്റംചെയ്തു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പനമരത്തെത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വിദ്യാർഥിനി പനമരം പൊലീസിൽ പരാതിയും നൽകി. തുടർന്ന്, പനമരം എസ്.ഐ. പി.സി. സജീവനും സംഘവും ചേർന്ന് ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here