മൂടാടിയിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0

കോഴിക്കോട് : മൂടാടിയിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് തിരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തത്.

ജൂലൈ 12ന് രാവിലെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. കോസ്റ്റ് ​ഗാർഡിന്റെ രണ്ടു കപ്പലുകൾ, നേവിയുടെ ഹെലികോപ്ടർ, പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here