നടൻ വിക്രമിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

0

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിന്‍. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് വിക്രം വെള്ളിയാഴ്ച രാവിലെ പ്രവേശിക്കപ്പെട്ടത്. ഹൃദയാഘാതം അനുഭവപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്നും ചിയാൻ സുഖമായി ഇരിക്കുന്നുവെന്നും വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

വിക്രമിന്റെ ആരാധകരും സുഹൃത്തുക്കളും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തിയത്. ഇന്നുതന്നെ വി​‍ക്രം ആശുപത്രി വിട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here