ഭക്ഷ്യസാധനങ്ങൾ വില്‍ക്കുന്നതിന് കമ്മിഷൻ വാങ്ങുന്നതിനിടെ സപ്ലൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

0

പാലക്കാട് ∙ ഭക്ഷ്യസാധനങ്ങൾ വില്‍ക്കുന്നതിന് കമ്മിഷൻ വാങ്ങുന്നതിനിടെ സപ്ലൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാലക്കാട് വടവന്നൂർ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിലെ അസിസ്റ്റന്റ് സെയിൽസ്മാൻ മണികണ്ഠനാണ് പിടിയിലായത്. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനിൽനിന്ന് 1400 രൂപ കമ്മിഷൻ വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പത്തു ശതമാനം കമ്മിഷൻ നൽകിയില്ലെങ്കിൽ ബില്ല് ഒപ്പിട്ടു നൽകില്ലെന്നായിരുന്നു സപ്ലൈകോ ജീവനക്കാരന്റെ നിലപാട്.

വനിതകളുടെ നേതൃത്വത്തിൽ കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറുകിട സംരഭത്തിന്റെ പ്രതിനിധിയാണ് മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയ മസാല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായി മണികണ്ഠനെ സമീപിച്ചത്. പതിനാലായിരം രൂപയിൽ താഴെമാത്രം വില വരുന്ന സാധനമാണ് എടുത്തതെങ്കിലും പത്തു ശതമാനം കമ്മിഷൻ വേണമെന്നായിരുന്നു മണികണ്ഠന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണയെങ്കിലും മാർക്കറ്റിങ് എക്സിക്യൂട്ടീവ് മണികണ്ഠനെ സമീപിച്ചെങ്കിലും ബില്ല് ഒപ്പിട്ടു നൽകില്ല എന്നാണ് മണികണ്ഠൻ പറഞ്ഞത്. 1400 രൂപ കമ്മിഷൻ വേണമെന്നും ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here