പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് ആറിനാണ് പഞ്ചാബ് മുഖ്യമന്ത്രിയായി മാന്‍ ചുമതലയേറ്റത്. നിയമസഭയിലെ 111 സീറ്റുകളില്‍ 92 എണ്ണം നേടിയാണ് മനിന്റെ നേതൃത്വത്തില്‍ എഎപി അധികാരത്തിലെത്തിയത്. കഴിഞ്ഞയിടെയാണ് മന്‍ പുനര്‍വിവാഹിതനായത്.

ഇന്നലെ പോലീസ് നടത്തിയ ഗുണ്ടാവേട്ടയില്‍ സിദ്ദു മൂസ വാലയുടെ വധക്കേസിലെ രണ്ട് പ്രതികളെ വധിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ജഗ്‌രൂപ് സിംഗ് രൂപ, മന്‍പ്രീത് സിംഗ് എന്നിവരെയാണ് വധിച്ചത്. പോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here