കാസർകോട് ദേലമ്പാടി കൊട്ടയാടിയിൽ കാണാതായ മധ്യവയസ്‌ക്കനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

0

കാസർകോട് ദേലമ്പാടി കൊട്ടയാടിയിൽ കാണാതായ മധ്യവയസ്‌ക്കനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദ് റായി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ ശക്തം. കണ്ണൂർ ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ വ്യാപകമായി കൃഷി നശിച്ചു.ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. പതിനഞ്ച് ദിവസമായി തുടരുന്ന മഴ നാളെ മുതൽ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here