ലക്ഷ‍ദ്വീപിലെ വിവിധയിടങ്ങളിൽ കടൽകയറി നിരവധി വീടുകൾ വെള്ളത്തിലായി

0

കൊച്ചി: ലക്ഷ‍ദ്വീപിലെ വിവിധയിടങ്ങളിൽ കടൽകയറി നിരവധി വീടുകൾ വെള്ളത്തിലായി. ആന്ത്രോത്ത് ദ്വീപിൽ വീടുകൾ കൂടാതെ ഓഫിസ്, പള്ളി പരിസരങ്ങളിലും വെള്ളം കയറി. ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന്റെ മേൽനോട്ടത്തിൽ പൊലീസും നാട്ടുകാരും സുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും കടലേറ്റമുണ്ടായി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി.

അടുത്ത രണ്ട് ദിവസങ്ങളിൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here