വാക്‌സീന്‍ എടുത്തിട്ടും പേ വിഷബാധയേറ്റു മരിച്ച പാലക്കാട് സ്വദേശി ശ്രീലക്ഷ്മിയുടെ മരണ കാരണം തലച്ചോറിലേക്ക് ഉയര്‍ന്ന തോതില്‍ വൈറസ് സാന്നിധ്യമെന്നു വിലയിരുത്തല്‍

0

തൃശൂര്‍: വാക്‌സീന്‍ എടുത്തിട്ടും പേ വിഷബാധയേറ്റു മരിച്ച പാലക്കാട് സ്വദേശി ശ്രീലക്ഷ്മിയുടെ മരണ കാരണം തലച്ചോറിലേക്ക് ഉയര്‍ന്ന തോതില്‍ വൈറസ് സാന്നിധ്യമെന്നു വിലയിരുത്തല്‍.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികള്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍. നായയുടെ കടി കൈ വിരലില്‍ ഏറ്റതാണ് വൈറസ് അതിവേഗം തലച്ചോറില്‍ എത്താന്‍ കാരണമായതെന്നു വിലയിരുത്തി. തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബില്‍ ശ്രീലക്ഷ്മിയില്‍നിന്നു ശേഖരിച്ച സ്രവ സാംപിള്‍ പരിശോധന നടത്തിയ ഫലം ഇന്നു ലഭിക്കും.
കോയമ്പത്തൂരില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര സുഗുണന്റെ മകള്‍ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here