കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റേഷനുകളില്‍ ഓണച്ചന്ത ആരംഭിക്കാന്‍ സ്‌ഥലം അനുവദിക്കുന്നു

0

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റേഷനുകളില്‍ ഓണച്ചന്ത ആരംഭിക്കാന്‍ സ്‌ഥലം അനുവദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജിങ്‌ ഡയറക്‌ടറുടെ കാര്യാലയത്തില്‍നിന്ന്‌ എല്ലാ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളിലേക്കും കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ അയച്ചു. ബസ്‌ സ്‌റ്റേഷനുകളില്‍ ഓണച്ചന്ത ആരംഭിക്കാന്‍ താല്‌പര്യമുള്ളവരില്‍നിന്ന്‌ അവര്‍ നല്‍കാനുദ്ദേശിക്കുന്ന പ്രതിദിന തുക രേഖപ്പെടുത്തിയ അപേക്ഷ വാങ്ങണമെന്നാണ്‌ സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്നത്‌. അപേക്ഷ വാങ്ങി അംഗീകാരത്തിനായി എസ്‌റ്റിമേറ്റ്‌ വിഭാഗത്തില്‍ നല്‍കണം. ഓണച്ചന്ത നടത്താന്‍ താല്‌പര്യമുള്ളവരില്‍നിന്ന്‌ അപേക്ഷകള്‍ സ്വീകരിക്കാന്‍ മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവുമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌.
പല കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളിലെയും എ.ടി. ഓഫീസുകളുടെ പ്രവര്‍ത്തനം ജില്ലാ ആസ്‌ഥാനത്തേക്കു മാറ്റിയപ്പോള്‍ താലൂക്ക്‌ കേന്ദ്രങ്ങളിലുള്ള ഡിപ്പോകളില്‍ കെട്ടിടങ്ങളുടെ പകുതിയിലധികം സ്‌ഥലവും ഒഴിഞ്ഞുകിടക്കുന്ന സ്‌ഥിതിയാണ്‌. ഈ സ്‌ഥലം ഓണച്ചന്തയ്‌ക്ക്‌ ഉപയോഗപ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന്‌ ഉത്തരവില്‍ വ്യക്‌തമല്ല. നേരത്തെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു സര്‍വീസ്‌ നടത്തുന്ന ബജറ്റ്‌ ടൂറിസം പദ്ധതി ആരംഭിച്ചിരുന്നു. ഇത്തരം സര്‍വീസുകള്‍ എല്ലാ ഡിപ്പോകളില്‍നിന്നും നടത്തുന്നുണ്ട്‌. കര്‍ക്കിടകമാസം ആരംഭിച്ചതോടെ പല ഡിപ്പോകളും നാലമ്പല ദര്‍ശന സര്‍വീസും ആരംഭിച്ചിരുന്നു. ഇവ വിജയമായിരുന്നെന്നാണു സൂചന. ഇതോടെയാണ്‌ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബസ്‌ സ്‌റ്റേഷനുകളില്‍ ഓണച്ചന്തകള്‍ അനുവദിക്കാനുള്ള തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here