ഗുജറാത്ത് കലാപം; നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം

0


അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വാദം.

അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളെ കു​ടു​ക്കാ​ന്‍ പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വാ​ദം.

ഗു​ജ​റാ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന മോ​ദി സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഗൂ​ഡാ​ലോ​ച​ന​യു​ടെ ല​ക്ഷ്യം. നി​ര​പ​രാ​ധി​ക​ളെ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് മു​പ്പ​തു​ല​ക്ഷം രൂ​പ ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​ന് അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

ഗു​ജ​റാ​ത്ത് ക​ലാ​പ​ക്കേ​സി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് സു​പ്രീം​കോ​ട​തി ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ര​പ​രാ​ധി​ക​ള്‍​ക്കെ​തി​രെ തെ​ളി​വു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ച് ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ര്‍.​ബി.​ശ്രീ​കു​മാ​ര്‍, സ​ഞ്ജീ​വ് ഭ​ട്ട് എ​ന്നി​വ​രും ടീ​സ്റ്റ​യ്‌​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ 2020ലാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്

LEAVE A REPLY

Please enter your comment!
Please enter your name here