കനത്ത മഴയിൽ ദേശീയപാതയിൽ നിറയെ കുഴികൾ രൂപപ്പെട്ടത് കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

0

മാഹി: കനത്ത മഴയിൽ ദേശീയപാതയിൽ നിറയെ കുഴികൾ രൂപപ്പെട്ടത് കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അഴിയൂർ ഹൈസ്കൂളിന് സമീപത്ത് അടിപ്പാതയുടെ വശത്താണ് വലിയ കുഴി രൂപപ്പെട്ടത്‌. ഇതു കാരണം ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കാതെ ഗതാഗതം സ്തംഭിക്കുകയായിരുന്നു. കിലോമീറ്റർ ദൂരത്തിൽ ആംബുലൻസടക്കം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​ലിം പു​ന​ത്തി​ൽ, സാ​ഹി​ർ പു​ന​ത്തി​ൽ, അ​ലി എ​രി​ക്കി​ൽ, പി. ​ഷാ​നി​ദ് , അ​നി​ൽ​കു​മാ​ർ, വി​നൂ​പ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്

ദ്രു​ത​ഗ​തി​യി​ൽ വാ​രി​ക്കു​ഴി നി​ക​ത്തി.

സ​മീ​പ​ത്ത് നി​ന്ന് മി​ക്സി​ങ് മ​ണ​ലെ​ത്തി​ച്ച് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യ​ട​ച്ച് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here