ദ്രൗപദി മുര്‍മു ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും

0

ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. രാവിലെ 10.15-ന്‌ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്‌ഞ. സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രൗഢഗംഭീരമായ ചടങ്ങുകളാണ്‌ സ്‌ഥാനാരോഹണത്തോടനുബന്ധിച്ച്‌ രാഷ്‌ട്രപതിഭവനിലും പാര്‍ലമെന്റിലും നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സൈനിക മേധാവിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്‌ഞാച്ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here