ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

0

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.

ശ്രീ​റാ​മി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ്ലിം​ലീ​ഗ് നേ​താ​വ് എ.​എം. ന​സീ​ർ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here