ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ യാത്രക്കാരനെ മർദിച്ചതായി പരാതി

0

കൊല്ലം: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ യാത്രക്കാരനെ മർദിച്ചതായി പരാതി. പുനലൂർ ഉറുകുന്ന് സ്വദേശി ഫിറോസിനാണ് മർദനമേറ്റത്.

സ്‌റ്റോപ്പിൽ ഇറക്കുമോ എന്ന് ചോദിച്ചാണ് താൻ ബസിൽ കയറിയതെന്നും വനിത കണ്ടക്ടർ ഇറക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നും ഫിറോസ് പറയുന്നു. എന്നാൽ സ്റ്റോപ് എത്തിയപ്പോൾ ഡ്രൈവർ ബസ് നിർത്താൻ തയ്യാറായില്ല.

ബസ് നിർത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫിറോസിനെ ഡ്രൈവർ മർദിച്ചെന്നാണ് പരാതി. ബസ് ഓടിക്കവേ ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബസ് ഓടിക്കുന്നതിനിടയിലാണ് ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങുന്നത്. ഈ സമയത്ത് ബസ്സിൻറെ നിയന്ത്രണം നഷ്ടപ്പെടുന്നതും വീഡിയോയിലുണ്ട്. ഡ്രൈവർ മർദിച്ചു എന്നാണ് ആ ഫിറോസ് ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ തെന്മല പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here