അറുപത് വർഷത്തോളം ഒരു രൂപ വാങ്ങി ചികിത്സിച്ച ബംഗാളിന്റെ ഒരു രൂപാ ഡോക്ടർ അന്തരിച്ചു

0

സുരി: അറുപത് വർഷത്തോളം ഒരു രൂപ വാങ്ങി ചികിത്സിച്ച ബംഗാളിന്റെ ഒരു രൂപാ ഡോക്ടർ അന്തരിച്ചു. ഒരു രൂപ ഡോക്ടർ എന്ന് നാട്ടുകാർക്കിടയിൽ പ്രിയങ്കരനായിരുന്ന സുഷോവൻ ബന്ദോപാധ്യായ് (84) യുടെ അന്ത്യം ചൊവ്വാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിൽ ആയിരുന്നു. രണ്ടുവർഷമായി വൃക്കരോഗബാധിതനായിരുന്നു. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്ന ബന്ദോപാധ്യായ് 60 വർഷത്തോളം ഒരുരൂപമാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്.

2020-ൽ പത്മശ്രീക്ക് അർഹനായി. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവർഷംതന്നെ ഗിന്നസ് റെക്കോഡും ലഭിച്ചു.ബോൽപുരിൽ എംഎ‍ൽഎ.യായിരുന്നു. 1984-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ജില്ലാ പ്രസിഡന്റായെങ്കിലും പാർട്ടിവിട്ടു. ബന്ദോപാധ്യായ്യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും അനുശോചിച്ചു.

Leave a Reply