ഭാര്യയുടെ 20 ലക്ഷത്തിന്റെ സ്വർണവുമായി ഭർത്താവ് മുങ്ങി

0

ഭാര്യയുടെ 20 ലക്ഷത്തിന്റെ സ്വർണവുമായി ഭർത്താവ് മുങ്ങി. യുവതിയുടെ പരാതിയിൽ ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ഇയാളുടെ ആറു ഭാര്യമാരെ. ആന്ധ്രപ്രദേശിലെ മംഗൾഗിരിയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവായ അഡപ ശിവശങ്കര ബാബു എന്നു പേരായ ആളെ വിശാഖപട്ടണത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് അറ് ഭാര്യമാരുണ്ടെന്ന് പൊലീസ് കണ്ടെത്തുക ആയിരുന്നു.

മാട്രിമോണിയൽ സൈറ്റിൽനിന്ന് 2021ലാണ് ഇയാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതെന്നു പരാതിക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. 20 ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങളുമായാണ് ഇയാൾ കടന്നു കളഞ്ഞതെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രതിയുടെ വിവാഹതട്ടിപ്പിന് കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here